വിദ്യാർത്ഥിനിക്ക് നേരെയുള്ള അതിക്രമം നോക്കി നിൽക്കില്ല എം.എസ്.എഫ്

മാനന്തവാടി : കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ഉണ്ടായ ബസ്സ് ജീവനക്കാരുടെ പരാക്രമം പ്രതിഷേധമായി എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി . പനമരം ഡബ്ലിയു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനിക്ക് നേരെയുള്ള മാനന്തവാടി ബത്തേരി റൂട്ടിൽ ഓടുന്ന ബസ്സ് ജീവനക്കാരിൽ നിന്നുമുണ്ടായ മോശം പ്രവർത്തിയിലാണ് എം. എസ്. എഫ് കമ്മറ്റി പ്രതിഷേധം അറിയിച്ചത് . ബസ്സിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ തള്ളി പുറത്തിടാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ജീവനക്കാർക്കെതിരെ ശക്തമായ നടപടികൾ കൈകൊള്ളണമെന്നും അല്ലെങ്കിൽ ഉപരോധ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും
പ്രസിഡന്റ് മുത്തലിബ് ദ്വാരക, സെക്രട്ടറി അജിനാസ് പുലിക്കാട് ,നാസർ അഞ്ചുകുന്ന്,റിയാസ് വാളാട് ഷുഹൈബ് മാനന്തവാടി ,റാഫി കിണറ്റിങ്ങൽ , നജാഫ്, നിയാസ്, ആഷിർ, ആഷിക്, ഹാഷിർ എന്നിവർ അറിയിച്ചു.



Leave a Reply