March 29, 2024

പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

0
Img 20230203 065310.jpg
മാനന്തവാടി :  പത്മശ്രീ പുരസ്കാര ജേതാവ്, “ചെറുവയൽ രാമനെ ” ഹരിത സേന വയനാട് ജില്ല എക്സിക്യൂട്ടീവ് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
 ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും കർഷകന്റെ ആത്മരോഷവും, വേവലാതികളും, മറയില്ലാതെ തന്റെ തനത് ശൈലിയിൽ വേഷഭൂഷാദികൾ ഇല്ലാതെ അവതരിപ്പിക്കുന്ന ചെറുവയൽ രാമൻ കർഷക വർഗ്ഗത്തിന് അഭിമാനമാണ് ..
ഈ പത്മശ്രീ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഓരോ കർഷകന്റെതും കൂടിയാണെന്ന് , അനുമോദന യോഗത്തിൽ പൊന്നാട അണിയിച്ച് ഹരിതസേന ജില്ലാ കൺവീനർ പി.എൻ.സുധാകര സ്വാമി അഭിപ്രായപ്പെട്ടു.
 ജോസ് പുന്നക്കൽ, സി. ആർ. ഹരിദാസ്, എൻ.എ. വർഗീസ് ,ജോസ് പാലിയാണ, എ.എ.റഹീം എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *