പി കെ റോയി ചികിത്സ സഹായ സമിതി

മാനന്തവാടി: മാനന്തവാടി കണിയാരം സ്വദേശിയും അന്തരിച്ച സാമൂഹ്യ പ്രവർത്തകൻ പി ആർ കുമാരൻ്റെ മകനും ഫോട്ടോഗ്രാഫറുമായ പി കെ റോയിക്ക് പരമാവധി ചികിത്സാ ധന സഹായം നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.ഹൃദയവാൽവ് സംബന്ധിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടതിനാൽ അടിയന്തിരമായി 12 ലക്ഷത്തോളം രൂപ ആവശ്യമാണ്. റോയിയുടെ ചികിത്സക്കായി പൊതുജനങ്ങളുടെ നിർലോഭമായ സഹായവും പിന്തുണയും അത്യാവശ്യമാണ്. സഹായം സ്വീകരിക്കുന്നതിനായി കേരള ഗ്രാമീണ ബാങ്ക് മാനന്തവാടി ശാഖയിൽ 40476101070990 നം അക്കൗണ്ട് ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ സുനി ഫ്രാൻസിസ്, കൺവീനർ ജോസ് പുന്നക്കുഴി, ട്രഷറർ എ സോമദാസ്, ഡോ.എം പി അനിൽ, എ കെ റൈഷാദ്, കണ്ണൻ കണിയാരം, ഹുസൈൻ കുഴിനിലം എന്നിവർ പങ്കെടുത്തു.



Leave a Reply