വനംവകുപ്പ് കേസ് പിൻവലിച്ച് മാപ്പ് പറയണം യൂത്ത് കോൺഗ്രസ്സ്

കൽപ്പറ്റ :പൊൻമുടിക്കോട്ടയിൽ കടുവ കൃഷിയിടത്തിൽ കുരുക്കിൽ പെട്ടു ചത്ത വിഷയത്തിൽ കർഷകനെതിരെ കേസെടുത്ത വനം വകുപ്പ് നടപടി സാമാന്യ ജനത്തോടുള്ള വെല്ലുവിളിയാണെന്നും ഇത്തരത്തിലുള്ള സമീപനം തുടർന്നാൽ ശക്തമായ പ്രധിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും കർഷകൻ്റെ വീട് സന്ദർശനം നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രധിനിധി സംഘം പറഞ്ഞു. 'പാർക്കിൻസൺസ് രോഗ ബാധിതനും അതി ക്ഷീണിതനുമായ 77 വയസ്സുകാരനായ കർഷകനെ പ്രതിയാക്കിയ വനംവകുപ്പ് കേസ് പിൻവലിച്ച് മാപ്പു പറയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകൻ്റെ 'കൃഷിയിടത്തിൽ കടന്നു കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്നുള്ള കർഷകൻ്റെ പരാതി പോലീസ് – വനം വകുപ്പ് ഒത്തുകളി കാരണം എങ്ങുമെത്തിയില്ല. വിഷയം ഉടൻ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രധിനിധി സംഘം ' പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സിറിൽ ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ്, കെ എസ് യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ജില്ലാ സെക്രട്ടറി ജിനു കോളിയാടി, സുമേഷ് കോളിയാടി, പോൾസൺ പത്രോസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply