ക്വട്ടേഷന്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന 8 അങ്കണവാടികളില്‍ ആര്‍.ഒ വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റം (7 ലിറ്റര്‍ ഇലക്ട്രിക്കല്‍) സ്ഥാപിച്ചു നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 10 ന് 4.30 നകം ശിശിവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ് പനമരം അഡീഷണല്‍, പുല്‍പ്പള്ളി പി.ഒ, 673579 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 04936 240062.
മീനങ്ങാടി ഗവ. പോളി ടെക്‌നിക് കോളേജിലെ മെറ്റീരിയല്‍ ടെസ്റ്റിങ് ലാബ് മെഷിനറികളുടെയും യു.ടി.എം, സി.ടി.എം മെഷിനറികളുടെയും സര്‍വ്വീസിങ്, റിപ്പയറിങ് ആന്റ് കാലിബ്രേഷന്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptcmdi.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 247420.



Leave a Reply