കടുവ ചത്ത സംഭവം ഭൂ ഉടമയ്ക്ക് എതിരെ കേസ് എടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം അപലപനീയം: യുവജനതാദള്‍ (എസ്)

കല്‍പ്പറ്റ : ഒരു ഡസനില്‍ അധികം വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകളെ ഭീതിയിലാക്കുകയും ചെയ്ത കടുവ ചത്തപ്പോള്‍ നിരവധി രോഗങ്ങള്‍ക്കടിമയായ ഭൂഉടമക്കെതിരെ കേസടെക്കാനുള്ള വനം വകുപ്പിന്റെ നീക്കം അപലപനീയമാണെന്നും മാസങ്ങളോളം ഈ പ്രദേശത്ത് സൈര്യവിഹാരം നടത്തിയ കടുവ വളര്‍ത്ത് മൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടും ചെറുവിരലനക്കാതെ കാഴ്ചക്കാരായ് നിന്ന ഫോറസ്റ്റ്‌ദ്യോഗസ്ഥരാണ് കടുവ ചത്തതിന്ന് കാരണക്കാര്‍ ഇവര്‍ക്കെതിരെ ആണ് കേസെടുക്കേണ്ടത്. യാഥസമയം കടുവയെ കൂട്ടിലടച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കുക ഇല്ലായിരുന്നു. വനം വകുപ്പിന്റെ കാടന്‍ നിയമത്തിനെതിരെ ജനകീയ പ്രധിരോധം തീര്‍ക്കാനും മനുഷ്യാവകാശകമ്മീഷനെ സമീപിക്കാനും യുവജനതാദള്‍(എസ്) വയനാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അമീര്‍ അറക്കല്‍ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മറ്റി അംഗം ഉനൈസ് കല്ലൂര്‍, അസീം പനമരം, അനൂപ് മാത്യു , ഉമ്മര്‍ പുത്തൂര്‍, എന്നിവര്‍ സംസാരിച്ചു .



Leave a Reply