സംസ്ഥാന ബജറ്റ് പെന്‍ഷന്‍കാരെയും സര്‍വീസ് ജീവനക്കാരെയും അവഗണിച്ചത് നിരാശാജനകം ഷംസാദ് മരയ്ക്കാര്‍

കൽപ്പറ്റ : 2023 – 24 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍ക്കാരെയും സര്‍ക്കാര്‍ ജീവനക്കാരെയും പാടെ അവഗണിച്ചത് നിരാശജനകമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ പറഞ്ഞു. കുടിശ്ശികയായ നാല് ഗഡു ക്ഷമാശ്വാസവും, രണ്ടു ഗഡു പെന്‍ഷന്‍ കുടിശ്ശികയും, കഴിഞ്ഞ വര്‍ഷങ്ങളായി കിട്ടാതെ കിടക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ പെട്രോള്‍, ഡീസല്‍, വൈദ്യുതി ചാര്‍ജ് ,വെള്ളക്കരം ബഡ്ജറ്റിന് മുന്നേ ഓട്ടോ ചാര്‍ജ്, ബസ് ചാര്‍ജ് എന്നീവമ്പിച്ച നികുതി ഏര്‍പ്പെടുത്തിയിട്ടും ഒരു പൈസ പോലും പെന്‍ഷന്‍കാര്‍ക്ക് അനുമതിക്കാത്തത് നിരാശാജനവും പ്രതിഷേധവുമാണെന്ന് അദ്ദേഹം പറഞ്ഞു. പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസത്തെ സത്യാഗ്രഹം സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാരോടും അവരുടെ കുടുംബത്തോടും എത്രയും പെട്ടെന്ന് നീതി കാട്ടണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നത്തെ സമരത്തില്‍ കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിപിന ചന്ദ്രന്‍ മാസ്റ്റര്‍, വേണുഗോപാല്‍ എം കീഴ്‌ശേരി, ഇ.റ്റി സെബാസ്റ്റ്യന്‍, ടി. കെ. ജേക്കബ്, എ.പി. ചാക്കോ,എന്‍. കെ. പുഷ്പലത, പി. എം. ജോസ്, പി. കെ. ഷൈജു, ചന്ദ്രിക രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്യാഗ്രഹ സമരത്തിനും സിവില്‍ സ്റ്റേഷന്റെ മുന്നില്‍നടന്ന പ്രകടനത്തിനും ടി. കെ. സുരേഷ്, കെ. ശശികുമാര്‍, പി. കെ. സുകുമാരന്‍, കെ.എല്‍. തോമസ്, ഗ്രേസി ടീച്ചര്‍,ഷാജി ജോസഫ്,സി .ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Leave a Reply