സുമനസ്സുകളുടെ സഹായം തേടുന്നു

മീനങ്ങാടി : മീനങ്ങാടി റാട്ടക്കുണ്ടിൽ ചേണാല്‍ പരേതനായ ഏലിയാസിന്റെ മകന്‍ സി.എ. ഏലിയാസ് (സിന്റോ ) വൃക്ക സംബന്ധമായ അസുഖംമൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നു.
30 വയസ് മാത്രം പ്രായമുള്ള സിന്റോയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റി വെക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കയാണ്. സിന്റോയുടെ മാതാവ് തന്റെ വൃക്ക കൊടുക്കുന്നതിന് തയ്യാറാകുകയും വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി മാറ്റിവെക്കുന്നതിന് തടസ്സമില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനാവശ്യമായ 15 ലക്ഷം രൂപ കണ്ടെത്തുക ഈ കുടുംബത്തെ സംബന്ധിച്ച് അസാദ്ധ്യമാണ്. അമ്മയോടും ഭാര്യയോടുമൊപ്പം കഴിയുന്ന സിന്റോയുടെ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി മാത്രമാണ്. ഇപ്പോഴത്തെ രോഗാവസ്ഥയില്‍ തൊഴില്‍ എടുക്കാനുംകഴിയുന്നില്ല.നാട്ടിലുള്ള എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടവനായ സിന്റോയുടെജീവന്‍ നിലനിര്‍ത്തുന്നതിന് അഭ്യുദയകാംക്ഷികളായ ഏവരുടേയും സഹായസഹകരണങ്ങള്‍ ആവശ്യമായി വന്നിരിക്കയാണ്.
ഈ സാഹചര്യത്തില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസിന്റെ നിര്‍ദ്ദേശാനുസരണം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയില്‍ എന്നിവര്‍ രക്ഷാധികാരികളായും അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലാഡിസ്, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി ഉതുപ്പ്, ശ്രീജ സുരേന്ദ്രന്‍, ചീങ്ങേരി സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. പി.സി. പൗലോസ് പുത്തന്‍പുരയ്ക്കല്‍, കൊളഗപ്പാറ സെന്റ് തോമസ് പള്ളി വികാരി റവ.ഫാ. ഷിന്‍സണ്‍ മത്തോക്കില്‍ മീനങ്ങാടി സെന്റ് മേരീസ് പള്ളി വികാരി ഫാ.വര്‍ഗ്ഗീസ് കക്കാട്ടില്‍ എന്നിവര്‍ ഉപരക്ഷാധികാരികളായും ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ (ചെയർമാൻ) സിജോ മാത്യു തുരുത്തുമ്മേൽ (കൺവീനർ) പി.പി മത്തായിക്കുഞ്ഞ് പുളി നാട്ട് (ട്രഷറർ ) അനിൽ ജേക്കബ്ബ് , ബോബി ജെ സ്മെന്റ്, അജിൽ തോമസ് എന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു
Account Details
Name : M/S ELIAS CA (SINTO)
TREATMENT AID FUND
A/C : 17710200002777
Bank : FEDERAL BANK
Branch : MEENANGADI
IFSC code : FDRL0001771
MICR code : 673049253



Leave a Reply