മുട്ടില്‍ ശ്രീ സന്താന ഗോപാല മഹാവിഷ്ണുവേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം

മുട്ടില്‍ : മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്ര മഹോല്‍സവം ഫെബ്രുവരി ആറു മുതല്‍ 12 വരെ തിയതികളിലായി നടക്കുന്നു. ക്ഷേത്ര മഹോല്‍സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും പ്രത്യേക പൂജകള്‍, 10-2-2023 ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6 മണിക്ക് മുട്ടില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന താലപൊലി ,ഘോഷയാത്ര, മറ്റ് ക്ഷേത്രകലകളായ ചാക്യാര്‍ കൂത്ത്, ഓട്ടംതുള്ളല്‍, പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയും ഉല്‍സവ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. ഉല്‍സവത്തിന്റെ ഭാഗമായ കലവറ നിറക്കല്‍ ചടങ്ങില്‍ മുട്ടില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് സ്റ്റാള്‍, കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല മുട്ടില്‍ ബ്രാഞ്ചിന്റെയും ഉടമ അനു അരുണ്‍ ആദ്യ ഉല്‍പന്ന സമര്‍പ്പണം ക്ഷേത്രം സമിതി പ്രസിഡന്റ് എം.പി. അശോക് കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേത്ര സമിതി സെക്രട്ടറി ശശിധരന്‍ നായര്‍,സമിതി അംഗങ്ങളായ സുന്ദര്‍രാജ് എടപ്പട്ടി, കെ. ചാമിക്കുട്ടി, കെ.നാണു, രവീന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.



Leave a Reply