ജില്ലയുടെ ഭാവി കെട്ടിപടുക്കുന്ന ബജറ്റ്; ഇ ജെ ബാബു

കല്‍പ്പറ്റ: ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2023 ബജറ്റില്‍ അനുവദിച്ചിരുക്കുന്ന തുകയും, പദ്ധതികളും ജില്ലയുടെ വികസനത്തിന് കുതിപ്പേകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. ജില്ലയുടെ അടിസ്ഥാന വികസനം മുതല്‍ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വരെ വളരെ ശ്രദ്ധയോടെ പരിഗണിക്കുകയും പണം അനുവദിക്കുയും ചെയ്തതോടെ എല്ലാ മേഖലയേയും പരിഗണിച്ച ബജറ്റായി മാറി. വന്യമൃ ശല്യ പരിഹാരത്തിനും, കാര്‍ഷിക മേഖലക്കും നല്‍കിയ പരിഗണന സംസ്ഥാനത്ത് തന്നെ ജില്ലക്കാണ് ഏറ്റവും ഗുണം കിട്ടുക. ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം നേടാന്‍ സാധിക്കും. നേഴ്സിങ് കോളേജ് അടക്ക മുളള പദ്ധതികള്‍ നടപ്പാകുന്നതോടെ ആരോഗ്യ മേഖലയടൊപ്പം, ആരോഗ്യ വിദ്യഭ്യാസ മേഖലയില്‍ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടും. ജില്ലയുടെ ഭാവി കെട്ടിപടുക്കുന്നതില്‍ 2023 ബജറ്റ് നിര്‍ണായകമാകും.



Leave a Reply