ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളി: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

ബത്തേരി :കേരളത്തെ സംബന്ധിച്ച് ഏറ്റവും നിരാശജനകമായ ബജറ്റാണ് അവതരിപ്പിച്ചത്. വയനാട് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ച ബഡ്ജറ്റ് 4 ചുരത്തിന് മുകളിലുള്ള ജില്ല എന്ന നിലയ്ക്ക് പ്രളയകാലഘട്ടത്തില്‍ വളരെയധികം ദുരിതമനുഭവിച്ച ജില്ല എന്ന നിലയ്ക്ക് എം എല്‍ എ മാരോട് ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്ത 20 പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചെങ്കിലും മീനങ്ങാടി മലക്കാട് കല്ലുപാടി റോഡിന് മാത്രമാണ് ഇരുപത് ശതമാനം തുക വകയിരുത്തിയത്.മറ്റ് പദ്ധതികള്‍ 100 രൂപ ടോക്കന്‍ പ്രൊവിഷനില്‍ ഒതുക്കി കൊണ്ട് കബളിപ്പിക്കുന്ന പ്രഖ്യാപനമാണ് ഈ ബജറ്റ് . കഴിഞ്ഞ സാമ്പത്തീക വര്‍ഷം ധനകാര്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പദ്ധതികള്‍ കൊടുത്തെങ്കില്‍ പോലും 3 പദ്ധതികള്‍ക്കാണ് 20% ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചത്. മറ്റ് പദ്ധതികളൊക്കെ അവഗണിക്കുകയാണ് ചെയ്തത്. ആ പദ്ധതികളൊക്കെ വീണ്ടും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൊടുത്തപ്പോള്‍ ഇന്നും അതിനെ ബജറ്റില്‍ യാതൊരു നടപടിയും ജില്ലയെ സംബന്ധിച്ചും ബത്തേരിയെ സംബന്ധിച്ചും ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജ്, റെയില്‍വെ തുടങ്ങിയ പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ബജറ്റില്‍ വയനാട് ജില്ലയെ പാടെ അവഗണിക്കുകയാണ് ചെയ്തത്. കാര്‍ഷിക കടം മൂലം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ജില്ല , വന്യമൃഗ ശല്യം രൂക്ഷമായ ജില്ല … ഈ മേഖലകളിലൊന്നും ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കടുവാ ആക്രമണം മൂലം 4 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു പോയ ജില്ലയാണ് വയനാട്. ആരോഗ്യ മേഖല സംബന്ധിച്ച് ചുരത്തിലെ നിത്യ ബ്ലോക്കുകള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ കഴിയാതെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം നിത്യസംഭവമായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചതാണ്. ഇന്ന് കാര്‍ഷിക പാക്കേജ് എന്നു പറഞ്ഞ് 70 കോടിയായി പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. പിന്നോക്ക ജില്ലയായ വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ ബജറ്റ് . ഈ ബജറ്റിന്റെ ഉള്ളടക്കങ്ങള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവിശ്യപ്പെട്ടു.



Leave a Reply