September 22, 2026

ലോക ക്യാൻസർ ദിനം, മെഗാ മെഡിക്കൽ ക്യാമ്പൊരുക്കി വ്യാപാരി യൂത്ത് വിംഗ്

0
IMG_20230204_173052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി കാവുംമന്ദത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് സംഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സന്തോഷ് എക്സൽ മുഖ്യാതിഥിയായി. വിവിധ വിഭാഗങ്ങളിലായി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദഗ്ധ മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ചു. നൂറുകണക്കിന് പേർക്ക് ക്യാമ്പിലെ സൗജന്യ സേവനങ്ങൾ ലഭ്യമായി. ഡോക്ടർ ജയ്സൺ, യൂത്ത് വിംഗ് ഭാരവാഹികളായ കെ റജിലാസ്, പി ഷമീർ, ടി ഗഫൂർ, ശ്രീജിഷ്, കെ ജൗഷീർ, പി ബഷീർ, ടിറ്റോ മൽക്ക, പി കെ മുജീബ്, വിൻസി ബിജു, ബിന്ദു സുരേഷ്, ഷേർലി വേണുഗോപാൽ  തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ ടി ജിജേഷ് സ്വാഗതവും സെക്രട്ടറി അങ്കിത അബിൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *