ലോക കാന്‍സര്‍ ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി

മാനന്തവാടി : ലോക കാന്‍സര്‍ ദിനാചരണത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പും ആരോഗ്യ കേരളം വയനാടിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് നല്ലൂര്‍നാട് ആശുപത്രിയില്‍ നല്‍കുന്ന ചികിത്സ സംവിധാനങ്ങളെക്കുറിച്ചുള്ള വീഡിയോയുടെ റിലീസിംഗ് എ.ഡി.എം എന്‍.ഐ ഷാജു നിര്‍വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യ അതിഥിയായിരുന്നു. ഡി.എം.ഒ ഡോ. പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്കായി നല്ലൂര്‍നാട് സി.എച്ച് സെന്റര്‍ നല്‍കിയ വീല്‍ചെയര്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് വി.സി അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. ആന്‍സി മേരി ജേക്കബ്, സബിത ടീച്ചര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എന്‍.എച്ച്.എം ജെ.സി നിജില്‍ കെ.സി, ആശ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ കാന്‍സര്‍ മുന്നണി പോരാളികളായ ഡോക്ടര്‍മാരെ 'വേവ്‌സ്' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ കെ.എം ഷിനോജ്, ജെറീശ് പാണ്ടിക്കടവ്, ഹസൈനാര്‍ പനമരം എന്നിവരാണ് ഡോക്ടര്‍മാരെ പോന്നോട അണിയിച്ചത്.
ജൂനിയര്‍ കണ്‍സള്‍റ്റന്റ് ഓങ്കോളജി ഡോ. നസീബ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് സെന്റര്‍ വിദ്യാര്‍ത്ഥികള്‍, പനമരം ഗവ. നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ദിനാചാരണത്തോടനുന്ധി ച്ച് മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ ബോധവല്‍ക്കരണ എക്‌സിബിഷനും നടത്തി.



Leave a Reply