കേരള ബജറ്റ് വ്യാപകമായ പ്രതിഷേധം

കല്‍പ്പറ്റ: ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് സമസ്ത മേഖലകളിലും വിലവര്‍ധനവും സാമ്പത്തിക അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നതാണെന്ന് യുഡിഎഫ് വയനാട് ജില്ല കണ്‍വീനര്‍ കെ. കെ. വിശ്വനാഥന്‍ മാസ്റ്റര്‍ ആരോപിച്ചു. ജനങ്ങള്‍ ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും നികുതി വര്‍ദ്ധനവ് പ്രഖ്യാപിച്ച കേരളത്തിലെ ഏക സര്‍ക്കാരാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകര്‍, യുവജനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്ക് വര്‍ദ്ധിച്ച ജീവിത ചെലവാണ്ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും അഴിമതിയും ധൂര്‍ത്തും കാണിച്ച ഒരു സര്‍ക്കാരിന് ജീവിതം ചെലവും കൂടി വര്‍ധിപ്പിക്കാന്‍ കാണിച്ച ധൈര്യം ലോകത്ത് ഒരു സര്‍ക്കാരും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന പഞ്ചദിന സത്യാഗ്രഹം സമരത്തിന്റെ നാലാം ദിവസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി. എം. ജോസ് അദ്ധ്യ ക്ഷത വഹിച്ചു. വിപിന്‍ ചന്ദ്രന്‍ മാസ്റ്റര്‍, വേണുഗോപാല്‍ എം. കീഴ്‌ശേരി,ഇ .ടി. സെബാസ്റ്റ്യന്‍, വി .രാമനുണ്ണി,എന്‍. ടി. ജോര്‍ജ്, ഗ്രേസി ജോര്‍ജ്, ഷാജി ജോസഫ്, ഡോക്ടര്‍ എന്‍. ശശിധരന്‍, കെ.എല്‍. തോമസ്, കേരള ഗസറ്റ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ഹാരിസ്, സെക്രട്ടറി കെ .സി .സുബ്രഹ്മണ്യന്‍, വി. സി. സത്യന്‍, എന്‍ജിഒ അസോസിയേഷന്‍ നേതാവ് കെ. ടി. ഷാജി, ആര്‍ .പി .നളിനി എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply