സംസ്ഥാന ജീവനക്കാരെ വഞ്ചിച്ച പിണറായി സര്‍ക്കാരിന്റെ ബജറ്റിനെതിരെ കെ.ജി.ഒ.യു കരിദിനം ആചരിച്ചു

കല്‍പ്പറ്റ: കുടിശിക ക്ഷാമബത്ത, ലീവ് സറണ്ടര്‍, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാത്തതില്‍, മെഡിസിപ്പിലെ അപാകത പരിഹരിക്കാത്തതില്‍, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ തുടങ്ങി ജീവനക്കാരുടെ ആനുകുല്യങ്ങള്‍ അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ജീവനക്കാരെ തീര്‍ത്തും വഞ്ചിക്കുന്നതാണ്. അനിയന്ത്രിയമായ വിലക്കയറ്റത്തിനിടയിലും പെട്രോളിന് ലെവി ഏര്‍പ്പെടുത്തിക്കൊണ്ട് വീണ്ടും കേരള ജനതയെ ദുരിത കയത്തിലേക്കാഴ്ത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഈ വഞ്ചനക്കെതിരെ കെ.ജി.ഒ.യു കരിദിനം ആചരിച്ചു.. പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് കല്‍പ്പറ്റയില്‍ നടന്ന മാര്‍ച്ച് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡണ്ട് എ അബ്ദുള്‍ ഹാരിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുബ്രഹ്മുണ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സംസ്ഥാന ട്രഷറര്‍ വി എം ഷൈന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പുവ്വത്തില്‍, ദേവകി എന്‍ജി.ഒ. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് മോബിഷ് പി തോമസ് , സത്യന്‍ വി സി, സഫ്വാന്‍ പി , സലിം വി,കെ., ചിത്ര കെ,കാര്‍ത്തിക അന്ന തോമസ്, ഷിബു കെ, തുടങ്ങിയവര്‍ സംസാരിച്ചു



Leave a Reply