അരമന ചാപ്പലിൽ പെരുന്നാൾ ആഘോഷിച്ചു

മീനങ്ങാടി : മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പലിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസന ആസ്ഥാനത്താണ് മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് കാർമ്മികത്വം വഹിച്ചു. സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, ആശീർവ്വാദം, നേർച്ച സദ്യ എന്നിവ നടന്നു. കോറെപ്പിസ്കോപ്പമാരായ സൈമൺ മാലിയിൽ, ജോർജ് മനയത്ത്, ഗീവർഗീസ് കിഴക്കേക്കര, വൈദികർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജെക്സ് ബോർഡ് അംഗങ്ങൾ മുതലായ എല്ലാ വിശ്വാസികളും പങ്കെടുത്തു . ഭദ്രാസന സെക്രട്ടറി ഫാ.മത്തായി അതിരംപുഴിയിൽ, ജ വൈദീക സെക്രട്ടറി ഫാ.ബാബു നീറ്റുംകര, പി.ആര്‍.ഒ. ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ചാപ്പൽ ഇൻചാർജ് ഫാ.എൽദോ അമ്പഴത്തിനാംകുടി എന്നിവര്‍ സഹകാർമികരായിരുന്നു. ഭദ്രാസനത്തിലെ എല്ലാ വൈദികരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജെക്സ് ബോർഡ് അംഗങ്ങൾ മുതലായവരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. പെരുന്നാളിനോടനുബന്ധിച്ച് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഭദ്രാസനത്തിലെ മദ്ബഹാ ശുശ്രൂഷകരെ ആദരിച്ചു.



Leave a Reply