വന്യമൃഗ ശല്യം : എൽഡിഎഫ് സത്യാഗ്രഹം നാളെ

കൽപ്പറ്റ: ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ചൊവ്വാഴ്‌ച കൽപ്പറ്റയിൽ കൂട്ട സത്യാഗ്രഹം നടത്തും. വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സത്യാഗ്രഹം.
ഈ മാസം അവസാനം പഞ്ചായത്തുകളിൽ പ്രക്ഷോഭ പ്രചാരണ സദസ്സ് സംഘടിപ്പിക്കും. ‘ഒരു വീട്ടിൽനിന്ന് ഒരു ഒപ്പ്’ ക്യാമ്പയിൻ നടത്തി പ്രധാനമന്ത്രിക്ക് നിവേദനം നൽകും.
കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ജനങ്ങളുടെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിച്ചു. ആളുകളുടെ ജീവൻപോലും നഷ്ടപ്പെടുകയാണ്.
വനം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലാണുള്ളത്. അതിനാൽ സംസ്ഥാനത്തിന് തനിച്ച് നടപടിയെടുക്കുന്നതിൽ പ്രയാസമുണ്ട്. 1972ലെ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.



Leave a Reply