പ്രകൃതി പഠന ക്യാമ്പ് നടത്തി

കല്ലുമുക്ക് : വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. കല്ലുമുക്കില്‍ നടന്ന ക്യാമ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം.ടി ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ കുറിച്ചും കാട്ടുതീ സംബന്ധിച്ചും മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് അസിസ്റ്റന്റ് പ്രെഫസര്‍ ഷൈജു ക്ലാസ് എടുത്തു. സെക്ഷന്‍ ഫോറസ്റ്റു ഓഫീസര്‍മാരായ ബി.പി.രാജു, ഒ.എ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വനയാത്രക്ക് വനം വകുപ്പിന്റെ കല്ലുമുക്ക് സെക്ഷന്‍ നേതൃത്വം നല്‍കി.



Leave a Reply