നബാർഡിന്റെ ഫണ്ട് തട്ടിയെടുക്കൽ: അന്വോഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം

മാനന്തവാടി :നബാർഡിന്റെ ഫണ്ട് തട്ടിയെടുക്കാൻ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുവെന്നും ഇതിനെ കുറിച്ച് അന്വോഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ. മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസിന്റെ കീഴിൽ നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് വെട്ടുതോട് നീർത്തട പദ്ധതി എന്ന പേരിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുവെന്നും പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വെള്ളമുണ്ട പഞ്ചായത്ത് കോക്കടവ് വാർഡിലാണ് കൃഷിക്കാരുടെ തോട്ടങ്ങളിൽ കയ്യാല നിർമിക്കുന്നത്. വയലിൽ കുളം കിണർ എന്നിവ കുഴിക്കുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നതിലാണ് വൻ തട്ടിപ്പ് നടത്തുന്നത്.
നാട്ടുകാർ ഈ പ്രവർത്തനത്തെ പറ്റി കൃത്യമായ വിവരശേഖരണം നടത്തിയപ്പോൾ മണ്ണു സംരക്ഷണ ഡിപ്പാർട്ട്മെന്റിലെ ചില ഉദ്യോഗസ്ഥരും, ചില കടലാസ് കമ്മിറ്റികളും ബിനാമി കരാറുകാരും ശൃംഖലയായി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിൽ നാട്ടുകാർ ആരോപിച്ചു.മേൽപ്പറഞ്ഞ കോക്കസ് കമ്പനി ചില നിർമ്മാണ പ്രവർത്തികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് സർക്കാരിൽ നിന്ന് ഭീമമായ സംഖ്യ തട്ടിയെടുക്കുകയാണ്. ഈ കാര്യങ്ങൾ ഇതിനുമുമ്പ് പല പ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്.
തോട് നികത്തി നീരൊഴുക്ക് തടസ്സപ്പെടുത്തി വ്യദ്ധൻ്റെ സ്ഥലം കയ്യേറി കോൺക്രീറ്റ് ഭിത്തി നിർമ്മാണം തുടങ്ങുകയും സ്ഥലത്തിൻ്റെ കുറെ ഭാഗംമറ്റൊരു വ്യക്തി കൈവശമാക്കുകയും ചെയ്തു.ചില വ്യക്തിതാൽപ്പര്യം മുൻനിർത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെ വയനാട് ജില്ലാ കളക്ടർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ വേണ്ട നടപടിസ്വീകരിച്ചിട്ടില്ല. ഈ ശൃംഖലയ്ക്ക് പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ഇവരുടെ പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു.
സി എം ഗോവിന്ദൻ നമ്പ്യാർ, ഒതിയോത്ത് അബൂബക്കർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply