മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു

തരുവണ:മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവേട്ടൻ തരുവണയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. മോയി കട്ടയാട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആറങ്ങാടൻ മോയി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, ഈ. വി. സിദീഖ്, ടി. അസീസ്, സി. പി. ലത്തീഫ്, അസീസ്. വി. പി., സി. എച്. ഇബ്രാഹിം, ആഷിക്. എം. കെ., ഉസ്മാൻ പള്ളിയാൽ, പി. കെ. ഉസ്മാൻ, സിറാജ് പുളിഞ്ഞാൽ, അയൂബ് പുളിഞ്ഞാൽ,തുടങ്ങിയവർ സംസാരിച്ചു.



Leave a Reply