ഇഞ്ചി വിറ്റ പണം ചോദിച്ചതിന് കർഷകനെ വ്യാപാരി മർദ്ദിച്ചതായി പരാതി

കൽപ്പറ്റ: കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന് പരാതി. , ഇഞ്ചി കൊടുത്ത പണം ആവശ്യപ്പെട്ട് ചോദ്യം ചെയ്തതിന് കർഷകനെ മാനന്തവാടി സ്വദേശിയായ ഇഞ്ചി വ്യാപാരി മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി
സീതാമൗണ്ട് സ്വദേശി സിജു (48) നാണ് മർദ്ദനമേറ്റത്. അംബാ പുരക്കടത്ത് മധൂർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.
സിജു മധൂർ ആശുപത്രിയിൽ ചികിത്സ തേടി.വ്യാപാരിയായ ജോയി എന്ന വ്യാപാരി മാനന്തവാടിയിൽ നിന്ന് ഗുണ്ടകളെ കൂട്ടി കർണ്ണാടകയിൽ പോയി ആക്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് സിജു നൽകിയ പരാതിയിൽ
ജയ്പുര പോലീസ് കേസെടുത്തു. കർഷകനെ ചൂഷണം ചെയ്യുകയും പണം ആവശ്യപ്പെട്ടപ്പോൾ മർദ്ദിക്കുകയും. ചെയ്ത വ്യാപാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.കൺവീനർ എസ്.എം റസാഖ്, ട്രഷറർ പി.പി.തോമസ് ,വൈസ് ചെയർമാൻ വി.എൽ. അജയകുമാർ, ജോയിൻ്റ് കൺവീനർ എം.സി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.



Leave a Reply