മലയോര ഹൈവേയുടെ പ്രവർത്തിവേഗത കുറവ് വാട്ടർ അതോറിട്ടി ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ തീരുമാനം

മാനന്തവാടി :മാനന്തവാടി നഗരത്തിൽ നടക്കുന്ന മലയോര ഹൈവേയുടെ പ്രവർത്തിയിലെ വേഗത കുറവ് വാട്ടർ അതോറിട്ടി ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ താലൂക്ക് ലീഗൽ സർവ്വീസ് അതോറിട്ടി ചെയർമാനും ജില്ലാ സ്പെഷൽ ജഡ്ജിയുമായ പി.ടി. പ്രകാശൻ ഉത്തരവിട്ടു.ഇന്ന് നടന്ന ഹിയറിംഗിലായിരുന്നു നോട്ടീസ് അയക്കാൻ തീരുമാനമായത്. റോഡ് പണിയിലെ മെല്ലേ പോക്ക് സംബന്ധിച്ച് മാനന്തവാടി പൊതുപ്രവർത്തകനും അഡ്വക്കറ്റുമായ അഡ്വ.ടി.മണി നൽകിയ പരാതിയിൽ ഇന്ന് നടന്ന ഹിയറിംഗിലാണ് വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേരള റോഡ് ഫണ്ട് അതോറിട്ടി, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, സബ് കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. അഡ്വ: ടി.മണി നൽകിയ ഹർജിയിൽ മർച്ചന്റ് അസോസിയേഷനും കക്ഷി ചേർന്നിട്ടുണ്ട്. നഗരത്തിലെത്തുന്ന യാത്രകർക്ക് സുരക്ഷിതത്വവും ടൗണിലെ കച്ചവടക്കാർക്ക് ബദ്ധിമുട്ടില്ലാത്ത രീതിയിൽ സമയബന്ധിതമായി നഗരത്തി റോഡ് പണി പൂർത്തീകരിക്കണമെന്നും ജഡ്ജി കരാറുകാർക്ക് നിർദ്ദേശം നൽകി. കേസ് വീണ്ടും ഈ മാസം 15 ന് പരിഗണിക്കും.



Leave a Reply