May 17, 2026

പടിഞ്ഞാറത്തറയിലെ മണ്ണെടുപ്പ് : കട്ടിംഗ് പെർമിറ്റിന് അപേക്ഷിച്ച സർവ്വേ നമ്പറും വിലാസവും വ്യാജം

0
IMG_20230207_110601.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറയിലെ മണ്ണെടുപ്പ് കട്ടിംഗ് പെർമിറ്റിന് അപേക്ഷിച്ച സർവ്വേ നമ്പറും വിലാസവും വ്യാജമെന്ന് പരാതി.പടിഞ്ഞാറത്തറ കൃഷിഭവനോട് ചേർന്ന് ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കുന്നാണ് 1500 ൽ പരം ടിപ്പർ മണ്ണ് എടുത്തിട്ടുള്ളത്. അതേ സമയം നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് താൽകാലിക സ്റ്റോപ്പ് മെമ്മോ ഇവർക്ക് നൽകിയിരുന്നു .എന്നാൽ കട്ടിംഗ് പെർമിറ്റിനെടുത്ത സർവേ നമ്പറും വ്യാജമാണെന്ന് പരാതി.
ഇത് സംബന്ധിച്ച് പടിഞ്ഞാറത്തറ സ്വദേശി  വിജിലൻസിനും ബന്ധപ്പെട്ടവർക്കും പരാതി നൽകി.
പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിലെ കൃഷി ഭവൻ ഓഫീസിനും പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ് ഇരുനില കെട്ടിടത്തിനും ഇടയിലായി സ്വകാര്യ വ്യക്തിയുടെ സ്ഥലപരിധിയിൽ  നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്നത് കൃഷിഭവൻ ഓഫീസിനും പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ്  കെട്ടിടങ്ങൾക്കും ഭീഷണിയാണ്'.   ജിയോളജി വകുപ്പിൽ നിന്നും പാസ് എടുക്കാനായി നൽകിയ അഡ്രസ്സും സർവ്വ നമ്പറും വ്യാജമാണെന്ന് തെളിയുകയുണ്ടായി .
വയനാട് ജില്ലയിൽ എത് തരത്തിലുള്ള നിർമ്മാണ പ്രവൃത്തികൾക്കായും മൂന്ന്   മീറ്ററിൽ കൂടുതൽ താഴ്ചയിൽ ഉയരത്തിൽ മണ്ണ് നീക്കം ചെയ്യുമ്പോൾ ഓരോ മൂന്ന്  മീറ്ററിനും 1.5 മീറ്റർ ബെഞ്ച് കട്ടിംഗ് നിർബന്ധമാക്കിയും, തൊട്ടടുത്ത കൈവശഭൂമിയുടെ അതിരിൽ നിന്നും രണ്ട്  മീറ്റർ അകലം നിർബന്ധമാക്കിയും, ദുരന്ത സാധ്യത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളതും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതുമായ പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോൾ മൂന്ന്  മീറ്റർ ഉയരത്തിന് രണ്ട്  മീറ്റർ സ്റ്റെപ്പ് കട്ടിംഗ് പാലിക്കേണ്ടതാണ് എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവും ഉണ്ട്. മേൽപറഞ്ഞ പ്രകാരം മണ്ണ് നീക്കം ചെയുമ്പോൾ ആകെ ഉയരം താഴ്ച ആറ്  മീറ്ററിൽ അധികരിക്കുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി എന്നും പറയുന്ന 12-10. 2022ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകളും ലംഘിക്കപ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലവും ഫോണിലും വിളിച്ചു അറിയിച്ചെങ്കിലും കാര്യക്ഷമമായ നടപടികൾ കൈകൊണ്ടതായി കണ്ടില്ല.
പെർമിറ്റിനായി  നൽകിയ സർവ്വേ നമ്പർ വ്യാജമാണെന്ന് വില്ലേജ് ഓഫീസർ പടിഞ്ഞാറത്തറ നിന്നും, അഡ്രസ്സ് വ്യാജമാണെന്ന് ആറാട്ടുത്തറ പോസ്റ്റ് ഓഫീസ്, മാനന്തവാടിയിൽ നിന്നും അറിവ് ലഭിച്ചു.
 ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിന്ന വില്ലേജ്, പഞ്ചായത്ത്, ജിയോളജി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഭീഷണിയായി ദുരന്തനിവാരണ അയോറിറ്റി ഉത്തരവ് മറികടന്ന് മണ്ണെടുപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്നും നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ കൂട്ടിചേർത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *