പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന് ബന്ധുക്കൾ

കൽപ്പറ്റ : പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയെന്ന് ബന്ധുക്കൾ. ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. അതെ സമയം ആശുപത്രിയുടെ ഭാഗത്തു നിന്നും വീഴ്ച പറ്റിയിട്ടില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ശ്രീകുമാർ വ്യക്തമാക്കി. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ഗ്രിജേഷിന്റെ ഭാര്യ ഗീതു ആൺ കുഞ്ഞിന് ജന്മം നൽകിയത്. അമിത രക്ത ശ്രാവത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.



Leave a Reply