March 27, 2023

വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി അകറ്റാൻ പരിശീലനം നൽകുന്നു

IMG_20230209_134327.jpg
മാനന്തവാടി: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകർക്ക്
 തയ്യാറായിരിക്കുന്ന വിദ്യാർഥികൾക്ക് യാതൊരു വിധത്തിലുള്ള മന:സംഘർഷവും പരീക്ഷ ഭയവുമില്ലാതെ ഉന്നത വിജയം നേടാൻ മനഃശാസ്ത്രടെക്നിക്കുകളും,
പരീക്ഷകളിലെ ചോദ്യങ്ങളെ എപ്രകാരം പരിഗണിക്കണമെന്ന ക്രീയാത്മക നിർദേശങ്ങളും, പ്രാണായാമ, മുദ്ര, ധ്യാനരീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള പരിശീലനം സംഘടിപ്പിക്കുന്നു. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസും ശ്രീ പ്രണവം യോഗ വിദ്യാപീoവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 11 ന് രാവിലെ 9.30 മുതൽ മാനന്തവാടി സി ഡിറ്റിന് സമീപമുള്ള
വിമല ടീച്ചർ മെമ്മോറിയൽ ഹാളിലാണ് പരിപാടി നടത്തുന്നത്.പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള ക്ലാസ്സുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ
+91 94007 44512
എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകരായ സഞ്ജു ജോണി, പ്രഭാകരൻ, വർഗ്ഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *