അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിത ശിശു വികസന വകുപ്പ് സാമൂഹ്യ സേവന സംഘടനയായ ജ്വാലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയില്‍ കോ-ഓഡിനേറ്റര്‍, വനിത കേസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കുട്ടികളുടെ സംരക്ഷണ മേഖലയില്‍ പ്രവൃത്തി പരിചയമുളളവരായിരിക്കണം. കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കുട്ടികളുടെ സംരക്ഷണ മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുളള വനിതകളായിരിക്കണം. താല്‍പര്യമുളളവര്‍ അപേക്ഷയും അനുബന്ധ രേഖകളോടും സഹിതം ഫെബ്രുവരി 16 നകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ജ്വാല, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട്, 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 04936 202098.



Leave a Reply