സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഈ മാസം 10 മുതൽ 13 വരെ

കൽപ്പറ്റ : കേരള സംസ്ഥാന ബധിര കായിക കൗൺസിലിന്റെ ആഭിമു ഖ്യത്തിൽ വയനാട് ജില്ല ആതിഥ്യം വഹിക്കുന്ന 12-ാമതു സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഫെബ്രുവരി 10 മുതൽ 13 വരെയാണു മത്സരങ്ങൾ. മീനങ്ങാടി ശ്രീകണ്ഠപ്പ് ഗൗഡർ സ്റ്റേഡിയത്തിലും മുട്ടിൽ ഡബ്ല്യൂ എം ഒ കോളജ് ഗ്രൗണ്ടി ലുമായി നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 11-ന് 10 മണിക്ക് സുൽത്താൻബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയ ത്തിൽ നിർവഹിക്കും.
14 ജില്ലകളിൽ നിന്നുമായി 200-ൽ പരം ക്രിക്കറ്റ് കളിക്കാർ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനദാനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ നിർവ്വഹിക്കും.
ചാമ്പ്യൻഷിപ്പിന് വേണ്ടുന്ന സാമ്പത്തിക സഹായത്തിന്റെ പ്രധാന ഭാഗം സംസ്ഥാന കായിക മന്ത്രാലയം നൽകുന്നു. പോരാതെ വരുന്ന തുക സംഘാടക സമിതിയുടെ ഫണ്ടുശേഖരണം മൂലം കണ്ട ത്തും. കായിക താരങ്ങൾക്ക് ആവശ്യമായ താമസസൗകര്യങ്ങളും കുടുംബശ്രീയുടെ ചുമതലയിൽ ഭക്ഷണക്രമീകരണങ്ങളും ഒരുക്കിയി ട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ വയനാട് ജില്ലാ ബധിര ക്രിക്കറ്റ് ടീം വളരെയേറെ പ്രതീക്ഷ കളോടെയാണ് ചാമ്പ്യൻഷിപ്പിന് കളത്തിലിറങ്ങുന്നത്.



Leave a Reply