ഭിന്നശേഷിക്കാരുട തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക : ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ

മേപ്പാടി : സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന ” എന്റെ തൊഴിൽ എന്റെ അഭിമാനം ' പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തുക ,ടൂറിസം മേഖലയിലെ തൊഴിൽ അവകാശങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുക , തദ്ദേശ സ്വയംഭരണ സ്ഥാപനങൾ ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികൾക്ക് വേണ്ടി മാറ്റി വെക്കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ട് എന്ന് സർക്കാർ ഉറപ്പ് വരുത്തുക ,ഭിന്നശേഷിയുള്ള ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടുംബം വരുമാനത്തിന് പകരം വ്യക്തി വരുമാനം മാത്രം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ മേപ്പാടി പഞ്ചായത്ത് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു
നൗഫൽ മേപ്പാടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മേപ്പാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് സഹദ് കെ കെ ഉദ്ഘാടനം ചെയ്തു
സംഘടനയുട സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ കെ വി മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം കെ വി മത്തായി പൊതു ചർച്ചക്കുള്ള മറുപടിയും നൽകി.പുതിയ കമ്മിറ്റി ഭാരവാഹികളായി
യൂനസ് അലി ( പ്രസിഡണ്ട് )
ശാന്ത് മുഹമ്മദ് ,അബ്ദുറഹ്മാൻ ( വൈ : പ്രസിഡണ്ട് )ഹാരിസ് പി ( സെക്രട്ടറി )
ഷഫീഖ് , നിസാർ ( ജോ : സെക്രട്ടറി )
ഹാരിസ് മേപ്പാടി ( ട്രഷറർ )
എന്നിവരെയും തിരഞ്ഞെടുത്തു.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു



Leave a Reply