പെരുവക മുത്തപ്പന്‍ മടപ്പുര തിറയുത്സവം സമാപിച്ചു

മാനന്തവാടി: പെരുവക മുത്തപ്പന്‍ മടപ്പുരയിലെ തിറയുത്സവം സമാപിച്ചു. കഴിഞ്ഞ അഞ്ചിനാണ് ഉത്സവം തുടങ്ങിയത്. ബുധനാഴ്ച രാവിലെയുള്ള തിരുവപ്പനയ്ക്ക് ശേഷം ഭഗവതി തിറയും കെട്ടിയാടി. തുടർന്നുള്ള കൂടിക്കാഴ്ചയോടെയാണ് തിറയുത്സവം സമാപിച്ചത്. ഉത്സവത്തിന് ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എം.പി. ശശികുമാർ, സെക്രട്ടറി കെ. കുമാരൻ, ശങ്കരൻ മടയൻ, പ്രദീശൻ കൊല്ലറത്ത്, ശശി തലപ്പുഴ, സനോജ്, ലീല കൊല്ലറത്ത്, അഞ്ജന ശശികുമാർ, പി.ടി. ഷിനോജ്, ദീപ കുന്നത്ത് എന്നിവർ നേതൃത്വം നൽകി.



Leave a Reply