തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ

മാനന്തവാടി :വയനാട്ടിലെ പരമ്പരാഗത കാർഷിക-ഭക്ഷ്യ വൈവിധ്യത്തിന്റെ ഏറ്റവും വലിയ മേളയായ തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി പത്തുമുതൽ പന്ത്രണ്ട് വരെ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധങ്ങളായ വിഷയങ്ങളിൽ സെമിനാറിനൊപ്പം വടംവലി ഉൾപ്പെ വിവിധങ്ങളായ മത്സരങ്ങളും നടക്കുമെന്നും സംഘടകർ പറഞ്ഞു.
വിവിധ സർക്കാർ സംവിധാനങ്ങളുടെയും സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് മൂന്ന് ദിവസങ്ങളിലായി വിത്തുത്സവം നടക്കുന്നത്.പതിമൂന്നോളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങൾ, കിഴങ്ങ് വിളകൾ, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാർന്ന നാടൻ വിത്തുകളുടെ പ്രദർശനവും വിപണനവും അതോടെപ്പം നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും കലാ സാംസ്കാരിക പരിപാടികളും വയനാടിന്റെ കായികാവേശമായ വടംവലിയും തിരുനെല്ലി വിത്തുത്സവത്തിന് മാറ്റ്കൂട്ടും. വാർത്താ സമ്മേളനത്തിൽ രാജേഷ് കൃഷ്ണൻ, ടി.സി.ജോസ്, എസ്. ഉഷ, പി.ബി സനീഷ്, ആർ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply