April 20, 2024

കേരളം ഭരിക്കുന്നത് തീവട്ടി കൊള്ളക്കാരോ : വി. വി രാജൻ

0
Img 20230209 170143.jpg
കൽപ്പറ്റ : സംസ്ഥാന സർക്കാരിന്റെ കേരള ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. വി.രാജൻ ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് അദ്ദേഹംആരോപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കുക വഴി നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിന് ആണ് കേരള ജനത അഭിമുഖീകരിക്കാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കറണ്ട് ചാർജും വെള്ളത്തിന്റെ ചാർജും, രജിസ്ട്രേഷൻ ഫീസും വർദ്ധിപ്പിച്ചു. വീട്ടു നികുതി ക്രമാതീതമായി വർദ്ധിപ്പിക്കുക മാത്രമല്ല അടച്ചിട്ട വീടുകൾക്ക് പോലും അധിക നികുതി ഏർപ്പെടുത്തിയ സർക്കാരാണ് പിണറായി വിജയന്റെത്. ഭൂമിയുടെ നികുതി നാലരട്ടിയോളം വർദ്ധിപ്പിക്കുക മാത്രമല്ല വസ്തുക്കളുടെ ന്യായവില 20% ത്തോളം വർദ്ധിപ്പിച്ചു. പിണറായി വിജയന്റെ ഭരണകാലത്ത് തന്നെ മൂന്നുതവണയാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്.സാധാരണക്കാരായിരിക്കുന്ന ആളുകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറുവശത്ത് പിണറായി വിജയൻ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണ്. പിണറായി വിജയന്റെ ഭരണകാലഘട്ടത്തിൽ മൂന്ന് തവണയാണ് ഇന്നോവ കാറുകൾ മാറ്റിയത്. 38 ലക്ഷം രൂപയുടെ കിയോ കാറിലാണ്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടിയിട്ടാണ് പിണറായി വിജയൻ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നത്. ഇതിനു തന്നെ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന ഖജനാവിൽ നിന്ന് സാധാരണക്കാരന്റെ നികുതിപ്പണം ചെലവഴിക്കുന്നത്. സാധാരണക്കാരന് വീട് വെക്കാൻ നാല് ലക്ഷം മാത്രം സർക്കാർ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ വീട്ടിലെ ഗോശാലയ്ക്ക് 43 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ക്ലിഫ് ഹൗസിന്റെ മുകളിത്തെ നിലയിലേക്ക് പോകാൻ 24 ലക്ഷം രൂപയുടെ ലിഫ്റ്റ് സജ്ജീകരിച്ച മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെ നീന്തൽകുള നവീകരണത്തിന് 28 ലക്ഷം രൂപയാണ് ഖജനാവിൽ നിന്ന് നൽകിയത്. ഇത് സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന വി.വി രാജൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാക്സിസ് പാർട്ടിയുടെ നേതാവും യുവജന ക്ഷേമ ബോർഡിന്റെ ചെയർപേഴ്സിനുമായ ചിന്താ ജെറോം ദിനംപ്രതി 8500 രൂപ വാടകയുള്ള റിസോർട്ടിൽ കഴിഞ്ഞ മൂന്നു വർഷക്കാലമായി താമസിക്കുന്ന വാർത്ത ഞെട്ടലോടെയാണ് കേരള ജനത ശ്രവിച്ചത്. മുഖ്യമന്ത്രിയും കുടുംബവും വിദേശ സന്ദർശനത്തിലൂടെ 48 ലക്ഷം രൂപയുടെ ബാധ്യതയാണ് സംസ്ഥാന ഖജനാവിൽ സൃഷ്ടിച്ചത്. ഈ തീവട്ടി കൊള്ളക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ബിജെപി സംസ്ഥാനത്തിൽ ഉടനീളം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 കഴിഞ്ഞ എത്ര വർഷക്കാലമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഒരു തരത്തിലുള്ള നികുതി ഭാരവും ജനങ്ങളുടെ മേൽ കെട്ടിവച്ചില്ല എന്ന് മാത്രമല്ല നിരവധി ക്ഷേമ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർതുക അനുവദിച്ചത്. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അവഗണിക്കുന്നു എന്നുള്ളതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രധാന ആരോപണം. എന്നാൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ പിന്തുണയോടുകൂടി കോൺഗ്രസ് കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങ് സാമ്പത്തിക സഹായമാണ് കേന്ദ്രസർക്കാർ ചെയ്തത്. യുപിഎ സർക്കാരിന്റെ കാലഘട്ടത്തിലെയും നരേന്ദ്രമോഡി സർക്കാർ കാലഘട്ടത്തിലെയും താരതമ്യത്തിനായി ഒരു ധവളപത്രം ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ഇറക്കാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. കള്ളന്മാരുടെയും കൊള്ളക്കാരുടെയും പെൺവാണിഭ ക്കാരുടെയും സ്വർണ്ണ കള്ളക്കടത്തുകാരുടെയും, രാഷ്ട്ര വിരുദ്ധ ശക്തികളുടെയും കേന്ദ്രമാക്കി കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പിണറായി സർക്കാർ കേരളത്തെ മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
 എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദൻ, സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ഉത്തരമേഖലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് മലവേൽ, കണ്ണൻ കണിയാരം അഖില്‍ പ്രേം എസി മോർച്ച ജില്ലാ പ്രസിഡന്റ് ബിനീഷ് കുമാർ , പി വി ന്യൂട്ടൺ, യുവമോർച്ച ജില്ലാ സെക്രട്ടറി സുനിൽ പുത്തുമല, ബിജെപി മീഡിയ സെൽ ജില്ല കൺവീനർ മനോജ് വി നരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *