അതിദാരിദ്ര്യ ഗുണഭോക്താക്കൾക്ക് ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം തുടങ്ങി

കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ അതിദാരിദ്ര്യ ഗുണഭോക്താക്കൾക്കുള്ള ഭക്ഷ്യ- ധാന്യ കിറ്റ് (പോഷകാഹാര കിറ്റ്) വിതരണം തുടങ്ങി. നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിലായി സർവ്വേ പ്രകാരം കണ്ടെത്തിയ നഗരസഭ പരിധിയിലെ ആരോരും സംരക്ഷിക്കപ്പെടാനില്ലാതെ കഴിഞ്ഞുപോകുന്ന ഗുണഭോക്താക്കളെയാണ് പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്. ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുന്നതെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. അജിത, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി മുസ്തഫ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൈന ജോയ്, നഗരസഭ കൗൺസിലർ സാജിത മജീദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്തമ്മ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.ജി ഷാരിഷ് തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply