ഹരികുമാറിനെ പീഡിപ്പിച്ച ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻറ് ചെയ്യണം: കെ.കെ എബ്രഹാം

ബത്തേരി: ഹരികുമാറിനെ വേട്ടയാടിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻറ് ചെയ്യണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറികെ.കെ എബ്രഹാം ആവശ്യപ്പെട്ടു.കടുവ ചത്ത വിഷയത്തിൽ വനാതിർത്തിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഹരികുമാറിനെ അന്യായമായി പീഡിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വരഹിതമാണ്. ഇക്കാര്യങ്ങൾ സ്വതന്ത്ര ഏജൻസിയെ വച്ച് അന്വേഷണം നടത്തണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിൻ്റെ പല നടപടികളും ജനങ്ങളുടെ സമാധാന ജീവിതം തകർക്കുന്നതാണ ന്നും പ്രസ്താവനയിൽ പറഞ്ഞു.



Leave a Reply