നസിറുദ്ദീൻ ദിനം: പകൽവീട് സന്ദർശിച്ച് വ്യാപാരി യൂത്ത് വിംഗ്

കാവുംമന്ദം: വിടപറഞ്ഞ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസിറുദ്ദീൻ്റെ ഓർമ്മ ദിനം സംഘടിപ്പിച്ചു. വിഭിന്നശേഷിക്കാരെ സംരക്ഷിച്ചുവരുന്ന പകൽ വീട്ടിൽ വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സന്ദർശനം നടത്തി.മധുര വിതരണം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, സെക്രട്ടറി കെ ടി ജിജേഷ്, ട്രഷറർ പി ഷമീർ, ടി ഗഫൂർ, അങ്കിത അബിൻ, കെ ടി മുജീബ്, പകൽവീട് കോഡിനേറ്റർ ജോമോൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply