വെള്ളമുണ്ട ഐടിഐയ്ക്ക് 10 കോടി അനുവദിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദനീയം എസ്. എഫ്.ഐ

കല്‍പ്പറ്റ: വാടക കെട്ടിടത്തിലെ അസൗകര്യങ്ങളില്‍ വലഞ്ഞ വെള്ളമുണ്ട ഐടിഐയില്‍ കെട്ടിടം നിര്‍മ്മിക്കാനായി 10 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദനീയമാണെന്ന് എസ്എഫ്‌ഐ.സ്വകാര്യ കെട്ടിടത്തിലെ പരിമിധമായ സാഹചര്യത്തില്‍ വീര്‍പ്പുമുട്ടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ക്യാമ്പസ് ഒരുക്കാന്‍ എസ്എഫ്‌ഐ ഏറ്റെടുത്ത നിരന്തര സമരങ്ങളാണ് തീരുമാനത്തിലൂടെ വിജയം കണ്ടതെന്നും വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഒ.ആര്‍ കേളു എംഎല്‍എ മുന്‍കൈയ്യെടുത്താണ് വെള്ളമുണ്ടയെ മികവിന്റെ കേന്ദ്രമാക്കുന്നതെന്നും എസ്എഫ്‌ഐ.വെള്ളമുണ്ട ഐടിഐയെക്കാള്‍ മുന്‍പ് സ്ഥാപിതമായ ചുള്ളിയോട് ഐടിഐ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നിരുത്തരവാദിത്വപരമായ ഇടപെടലകളെ തുടര്‍ന്ന് അടച്ച് പൂട്ടലിന്റെ വാക്കിലാണെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്ത. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള ശ്രമം ജനപ്രതിനികളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുമുണ്ടാവുമ്പോള്‍ ഇടപെടലൊന്നും നടത്താത ബത്തേരി എംഎല്‍എക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.



Leave a Reply