April 25, 2024

പ്രദര്‍ശന-വിപണന മേള; രജിസ്റ്റര്‍ ചെയ്യാം

0
ജില്ലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന- വിപണന മേള (IND EXPO- 23) ഫെബ്രുവരി 15 മുതല്‍ 20 വരെ കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയില്‍ കൈത്തറി വസ്ത്രങ്ങള്‍, വയനാടിന്റെ തനതായ കരകൗശല ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷ്യ സംസ്‌ക്കരണ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയുടെ ഭാഗമാകും. കൈത്തറി, കരകൗശല നിര്‍മ്മാണത്തിന്റെ ലൈവ് ഷോയും കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റും ലഭിക്കും. പ്രശസ്തരായ കലാകാരന്‍മാര്‍, സംസ്ഥാന സ്‌കൂള്‍ യുവജനനോത്സവ വിജയികള്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും. 
മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ചെറുകിട വ്യവസായ സംരംഭകര്‍ മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ, മാനന്തവാടി, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസുകളിലോ ഫെബ്രുവരി 14 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7012230811, 04936 202485. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *