ടി .നസിറുദ്ദീൻ അനുസ്മരണ സമ്മേളനം നടത്തി

പടിഞ്ഞാറത്തറ: കെ വി വി ഇ എസ് പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്തരിച്ച മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ അനുസ്മരണം നടത്തി.
സെക്രട്ടറി നാസർ പ്രസിഡന്റ് മുഹമ്മദ് പികെ, വിപി അബ്ദു , എംജെ ഷിബി , ഹാരിസ് കൊമ്പി , ഉസ്മാൻ കല്യാൺ, ജാഫർ നവാസ് , ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
വെള്ളമുണ്ട അൽ കറാമ ഡയാലിസിസ് സെന്ററിന്റെ ആയിരം സെന്ററുകൾ എന്ന ഉദ്യമത്തിലേക്കുള്ള ധന സഹായത്തിന്റെ ആദ്യ ഗഡു പ്രസിഡന്റ് പികെ മുഹമ്മദ് അലകരാമയുടെ പ്രസിഡന്റ് അസീസ് കോറോം , സെക്രട്ടറി അദ്ദുള്ള ജില്ലാ കോർഡിനേറ്റർ ആലിക്കുട്ടി മാസ്റ്റർ എന്നിവർക്ക് കൈമാറി.



Leave a Reply