പൊതുവിതരണ വകുപ്പ് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

കൽപ്പറ്റ : ഉപഭോക്‌തൃ കാര്യ തർക്ക പരിഹാര കമ്മീഷനുകളിൽ മീഡിയേഷൻ സെല്ലുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊതുവിതരണ വകുപ്പിന് 30 തസ്തികകൾ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ജോയിന്റ് കൗൺസിലിന്റെയും കേരളാ സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആഹ്ളാദ പ്രകടനങ്ങൾ വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും നടത്തി.
വയനാട് സിവിൽ സ്റ്റേഷനിൽ ആഹ്ലാദ പ്രകടനത്തിന്റെ ജില്ലാ തല ഉത്ഘാടനം ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് റ്റി.ആർ. ബിനിൽ കുമാർ നിർവ്വഹിച്ചു. ജോയിന്റ് കൗൺസിൽ വൈത്തിരി മേഖലാ പ്രസിഡണ്ട് പ്രമോദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ശ്രീനു, റേണകുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഫെഡറേഷൻ ജില്ലാ കമ്മറ്റിയംഗവും മേഖലാ ട്രഷററുമായ സ: അരുൺ സജി നന്ദി രേഖപ്പെടുത്തി.
സുൽത്താൻ ബത്തേരി സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ളാദ പ്രകടനം ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് എം.പി. ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. പ്രസാദ് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ മേഖലാ സെകട്ടറി യോഹന്നാൻ, ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം സ: സനോജ് . ഒ.ജി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഫെഡറേഷനു വേണ്ടി ആതിര സി.സി. നന്ദി അറിയിച്ചു.
മാനന്തവാടി സിവിൽ സ്റ്റേഷനിൽ നടത്തിയ ആഹ്ളാദ പ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം സ: സുനിൽ മോൻ ഉത്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ജോഷി മാത്യു സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി മധു, സ്മിത തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കെ.സി.എസ്.ഒ.എഫിന്റെയും ജോയിന്റ് കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തിയ ആഹ്ളാദ പ്രകടനങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും മുഴുവൻ ഓഫീസുകളിലും പോസ്റ്ററുകൾ പതിച്ചു.



Leave a Reply