അമരക്കുനി ശ്രീ കന്നാരം പുഴ ശിവ ക്ഷേത്രത്തിൽ ഒന്നാം പ്രതിഷ്ഠ മഹോത്സവം

പുൽപ്പള്ളി : അമരക്കുനി ശ്രീ കന്നാരം പുഴ ശിവ ക്ഷേത്രത്തിൽ ഒന്നാം പ്രതിഷ്ഠ വാർഷിക മഹോത്സവം ഫെബ്രുവരി 12,13,14 തീയതികളിൽ നടക്കും.12ന് രാവിലെ ഒൻപത് മണിക്ക് കൊടിമര ഘോഷയാത്ര വൈകുന്നേരം ഏഴ് മണിക്ക് കോടിയേറ്റം 13ന് സാംസ്‌കാരിക സമ്മേളനം, പ്രാദേശിക കലാപരിപാടികൾ 14ന് ഉച്ചക്ക് 11 മുതൽ മഹാ അന്നദാനം, രാത്രി 8.30ന് പ്രാദേശിക താലം വരവ് രാത്രി 10.30 ന് കണ്ണൂർ നാദം ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.



Leave a Reply