April 25, 2024

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിന് ദേശീയ അവാർഡ്

0
Img 20230212 074241.jpg
 മേപ്പാടി: അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ  ദേശീയ തലത്തിൽ നൽകിവരുന്ന ഏറ്റവും മികച്ച സാമൂഹിക ഇടപെടലുകൾ നടത്തിയ ആശുപത്രിക്കുള്ള ഈ വർഷത്തെ അവാർഡ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്. 
 ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയർ അഗോളത്തലത്തിൽ നടത്തിവരുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആസ്റ്റർ വളന്റിയേഴ്‌സും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും കഴിഞ്ഞ വർഷം നടത്തിയ വിവിധ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ  അംഗീകാരം ലഭിച്ചത്. സമൂഹത്തിൽ സാമ്പത്തീകമായി പിന്നാക്കം നിൽക്കുന്ന പത്താം ക്‌ളാസ് പാസ്സായ യുവതീ യുവാക്കൾക്കായി സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് ആരംഭിക്കുകയും വിജകരമായി പൂർത്തിയാക്കിയവർക്ക് ആസ്റ്ററിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകുകയും ചെയ്തു. ഒപ്പം ജില്ലയിലെ സ്കൂൾ, കോളേജ് തലങ്ങളിലും സന്നദ്ധ സംഘടനകൾക്കും ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വിവിധ സർക്കാർ ഏജൻസികൾ എന്നിവർക്കായി  ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്‌ളാസുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ മേൽ പറഞ്ഞ ആരോഗ്യ പ്രവർത്തനങ്ങളുടെ നടത്തിപ്പും ഏകോപനവും   ഈ ദേശീയ അംഗീകാരത്തിന് കാരണമായി.
ജയ്പൂരിൽ വെച്ച് നടന്ന എ എച്ച് പി ഐ യുടെ ദേശീയ സമ്മേളനത്തിൽ ജയ്പൂർ എം പി ഡോ.ഗണഷാം തിവാരിയിൽ നിന്നും അസിസ്റ്റന്റ് ജനറൽ മാനേജറും കേരളാ ആരോഗ്യ സർവ്വ കലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ്‌ പള്ളിയാൽ 
 അവാർഡ് ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *