സഹപാഠിയുടെ അമ്മയ്ക്ക് കാരുണ്യ ഹസ്തവുമായി രണ്ടാം ക്ലാസ്സുകാരന്റെ കരുതൽ

കേണിച്ചിറ: സഹപാഠിയുടെ മാതാവിന്റെ ചികിത്സയ്ക്കായി സൈക്കിൾ വാങ്ങാൻ കരുതിവെച്ച കുടുക്കയിലെ പൈസ മുഴുവൻ നൽകിക്കൊണ്ട് ജോവാൻ എന്ന രണ്ടാം ക്ലാസ്സുകാരൻ മാതൃകയായി.
സഹപാഠിയുടെ അമ്മയ്ക്ക് കാൻസർ രോഗമുണ്ടെന്നും ചികിത്സയ്ക്ക് പണമില്ലെന്നും അറിഞ്ഞ ജോവാനാണ് സ്വന്തമായി സ്വരൂപിച്ച തുക മുഴുവൻ സഹപാഠിക്ക് നൽകാൻ സ്വയംതയ്യാറായത്. ഈ ചെറു പ്രായത്തിൽ ഇത്തരം ഒരു നന്മ പ്രവർത്തി ചെയ്യാൻ സ്വയം തീരുമാനിച്ച ജോവാനെ ഇൻഫാന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അവാർഡ് നൽകി ആദരിച്ചു.
കോളേരി പൊട്ടൻപ്ലാക്കൽ സിനോജ്-സ്നേഹ ദമ്പതികളുടെ മകനാണ് ജോവാൻ



Leave a Reply