ടി. നസ്റുദീൻ അനുസ്മരണം നടത്തി

തരുവണ : വെള്ളമുണ്ട ആൽക്കരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പെയിനിലേക്കു തരുവണ വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് ആദ്യ ഗഡു 51ഡയാലിസിസ്നുള്ള സംഖ്യ ആൽക്കരാമ ഭാരവാഹികളായ അസീസ് കൊറോo, എ. സി. അബ്ദുള്ള എന്നിവരെ ഏല്പിച്ചു.വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ടി. നസ്റുദീനെ അനുസ്മരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രഡിഡന്റ് കമ്പ അബ്ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്‌തു. കെ. ടി. ഖാലിദ് അദ്ധ്യാക്ഷം വഹിച്ചു.സെക്രട്ടറി അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.അസീസ് കൊറോo, ഉസ്മാൻ പള്ളിയാൽ, എ. സി. അബ്ദുള്ള, ആലികുട്ടി മാസ്റ്റർ, ജംഷീർ, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply