പത്മശ്രീ ചെറുവയൽ രാമന് മലയാളി മനസ്സിൻ്റെ ആദരവ്

മാനന്തവാടി : വയനാടിൻ്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമേട്ടന് അമേരിക്കൻ പത്രമായ
മലയാളി മനസ്സിൻ്റെ സ്നേഹാദരവ്. പത്രത്തിൻ്റെ എഡിറ്റോറിയൽ ബോർഡ് അംഗമായ ബൈജു തെക്കുംപുറത്ത് മാനന്തവാടി കൊയിലേരിയിലെ
രാമേട്ടൻ്റെ തറവാട്ട് വീട്ടിലെത്തി
മലയാളി മനസ്സിനു വേണ്ടി
ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. “ഹിരോഷിമയിലും നാഗസാക്കിയിലും രാസായുധങ്ങൾ വീഴ്ത്തിയെങ്കിൽ അടുത്ത തലമുറയെ ഇഞ്ചിഞ്ചായ് കൊല്ലുന്നതെല്ലാം ഇന്ന് പാടത്തും പറമ്പിലും മനുഷ്യൻ വീഴ്ത്തുകയാണ് ”
” ഈ രീതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ലാഭം നോക്കാതെ അടുത്ത തലമുറയെ നോക്കി കൃഷി ചെയ്യുവാനുള്ള ബോധ്യമാണ് ഇപ്പോൾ മനുഷ്യന് വേണ്ടത് ” മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയും”
മലയാളി മനസ്സിന് നൽകിയ സന്ദേശത്തിൽ രാമേട്ടൻ പറഞ്ഞു.
ജൈവ കൃഷിരീതികളെക്കുറിച്ച് പഠിക്കുവാൻ
അജിത് കുമാറിൻ്റെ നേതൃത്യത്തിൽ തൊടുപുഴയിൽ നിന്നും എത്തിയ സംഘവും ചടങ്ങിൽ സംബന്ധിച്ചു.



Leave a Reply