April 20, 2024

പീച്ചങ്കോട് പ്രീമിയർ ലീഗ് സമാപിച്ചു

0
Img 20230212 185951.jpg
പീച്ചങ്കോട് :   പീച്ചങ്കോട് പ്രീമിയർ ലീഗ് സീസൺ4 ഫുട്ബോൾ ടൂർണമെന്റ് 
സമാപിച്ചു.ഫൈനൽ ദിനത്തിലെ മത്സര പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
സാജർ എ അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്,മുത്തലിബ് പി.ടി,
സക്കീർ.കെ,ഷാനവാസ് എം,റഫീഖ്.എ ,അഷ്‌റഫ്.കെ  തുടങ്ങിയവർ സംസാരിച്ചു.
 വീറും വാശിയുമായി 10 ടീമുകൾ അണിനിരന്ന പ്രീമിയർ ലീഗിൽ ഫൈനൽ മത്സരത്തിൽ  മുസാഫിർ എഫ്.സി കിരീടം നേടി   . നിരവധി പുതിയ താരങ്ങളുടെ ഉദയത്തിനും കായിക പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ നിമിഷങ്ങൾ സമ്മാനിച്ചുമാണ് ഫോർത് സീസണും സമാപിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *