യുവതീ യുവാക്കൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

പനമരം : പനമരം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതീ യുവാക്കൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. കോവിഡിനു ശേഷം യുവതീ യുവാക്കളിലെ മാനസികാരോഗ്യം വർദ്ധിപ്പിക്കുക, പഞ്ചായത്ത് തല ടീം രൂപീകരിക്കുക എന്നിവയാണ് ലക്ഷ്യം. അത്‌ലറ്റിക്സ് വോളീബോൾ, ഫുട്ബോൾ എന്നിവയിലാണ് പരിശീലനം. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ. ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.കൈ തക്കൽ ഗവ.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ.സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ വാർഡ് മെമ്പർ സുനിൽകുമാർ, പനമരം ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ നവാസ് മാസ്റ്റർ, കോച്ച് അനീഷ്, നീതു എന്നിവർ സംസാരിച്ചു.



Leave a Reply