കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

പനമരം : പനമരം ഗ്രാമപഞ്ചായത്ത് ചെറുകാട്ടൂർ നാലാം വാർഡിൽ കേളോം കോളനിയിൽ 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ളപദ്ധതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. വാർഡ് വികസനസമിതിയംഗം ആന്റണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർമാരായ സണ്ണി ചെറുകാട്ട്, ലിസി പത്രോസ്, പ്രമോട്ടർ മണികണ്ഠൻ, റോയ് ചെറുകാട്ട്, സജി , അരവിന്ദൻ, ജൂഡി കെ. പി, തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply