പാതയോരത്ത്മാലിന്യം വലിച്ചെറിഞ്ഞവരെ കൊണ്ട് തിരിച്ചെടുപ്പിച്ചു

വൈത്തിരി: ദേശീയ പാതയോരത്ത് മാലിന്യങ്ങള്‍ ഇടുന്നവരെ കണ്ടെത്തുന്നതിനും തടയുന്നതിനും വേണ്ടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷിന്റെ നേതൃത്വത്തില്‍ നിരീക്ഷണം കര്‍ശനമാക്കി. നിരീക്ഷണം നടത്തുന്നതിനിടയില്‍ ട്രാവലര്‍ വാഹനത്തില്‍ നിന്നും മാലിന്യം നിക്ഷേപിച്ചവരെ കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിക്കുകയും പ്രസ്തുത സ്ഥലം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലക്കിടി ഗെയ്റ്റ് മുതല്‍ ചുണ്ടേല്‍ അതിര്‍ത്തി വരെയുള്ള ദേശീയ പാതയുടെ ഇരുവശമുള്ള മാലിന്യങ്ങള്‍ ആയിരത്തിന് മുകളില്‍ ആളുകള്‍ ചേര്‍ന്ന് വൃത്തിയാക്കിയതിന്റെ പിറ്റേ ദിവസം തന്നെ യാത്രികര്‍ മാലിന്യം തള്ളിയതാണ് കയ്യോടെ പിടികൂടിയത്.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ, സാംസ്‌കാരിക, ക്ലബ്ബ് പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലാളികള്‍, വ്യാപാരികള്‍, സ്വാശ്രയ സംഘങ്ങള്‍ , മറ്റു തൊഴിലാളികള്‍ ഉള്‍പ്പെടെ ഭാഗമായ 'ക്ലീന്‍ ഡ്രൈവ് ' പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് വൈത്തിരി ഗ്രാമ പഞ്ചായത്ത്.



Leave a Reply