സ്കൂട്ടറും കെ.എസ് .ആർ.ടി.സി ബസ്സും കുട്ടിയിടിച്ച് 70 കാരിക്ക് പരിക്ക്

മാനന്തവാടി : മൈസൂർ റോഡിൽ ഒരേ ദിശയിൽ വന്ന സ്കൂട്ടറും കെ.എസ്.ആർ.ടി.സി ബസ്സും കുട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ 70 കാരിക്ക് പരിക്ക്. കൊയിലേരി കൊല്ലപള്ളി അബ്രഹാമിന്റെ ഭാര്യ മേരി അബ്രഹാം (70) ആണ് പരിക്ക്. കാലിന് ഗുരതര പരിക്കേറ്റേ മേരി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അബ്രഹാമായിരുന്നു സ്കൂട്ടർ ഓടിച്ചത്. കെ.എസ്.ആർ.ടി.സി സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നുവെന്ന് അബ്രഹാം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30 തോടെ മാനന്തവാടി മൈസൂർ റോഡിലാണ് അപകടമുണ്ടായത്.



Leave a Reply