September 10, 2026

തോണിച്ചാൽ ശ്രീ മലക്കാരി ക്ഷേത്രം തിറമഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ

0
IMG_20230213_200738.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : തോണിച്ചാൽ ശ്രീ മലക്കാരി ക്ഷേത്രം തിറമഹോത്സവം ഫെബ്രുവരി 14, 15 തീയതികളിൽ നടക്കും. 14 ചൊവ്വാഴ്ച കൊടിയേറ്റത്തോടെ തിറ മഹോത്സവം ആരംഭിക്കും.അന്നേദിവസം തോണിച്ചാൽ ശ്രീമലക്കാരി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേനത്തിൽ അറിയിച്ചു.
പതിനഞ്ചാം തീയതി കുംഭം എഴുന്നള്ളത്ത്, ദേവീദേവന്മാരുടെ വെള്ളാട്ടുകൾ, മലക്കാരിത്തിറ തുടങ്ങിയവ നടത്തപ്പെടും. ഫെബ്രുവരി 16ന് അവസാനിക്കുന്ന തിറ മഹോത്സവത്തിൽ  രണ്ട് ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഖിൽ പ്രേം സി,രാകേഷ് കൈരളി,  സൂരജ് എം എം, അനൂപ് പി ജി തുടങ്ങിയവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *