ഏകദിന വോളിബോള്‍ മത്സരം സംഘടിപ്പിച്ച് ആറുവാള്‍ യുവ കൂട്ടായ്മ

ആറുവാള്‍: ആറുവാള്‍ യുവ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന വോളിബോള്‍ മത്സരം സെവന്‍ സ്റ്റാര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. വയനാട്ടിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ വോളി ടീം വാളാട് പുലരി പുല്ലോറയെ 2 സെറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിസാര്‍ കൊടക്കാട് ട്രോഫി വിതരണം ചെയ്തു. ബഷീര്‍ തേട്ടോളി, കേളു, ബൈജു, എം കെ മുഹമ്മദ്, രാജന്‍, ടി അഷ്‌റഫ്, കെ അഷ്‌റഫ് ഉണ്ണി, ചന്തു, അപ്പു എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.



Leave a Reply